സൂര്യനായ്, ജ്വാലയായ്
എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു.
ദാഹം മറന്ന ആത്മാവിലേക്ക്
മഴയായ് ആര്‍ത്തലച്ചു പെയ്യുന്നു.
കാറ്റ് പൊതിയുന്ന മേനിയില്‍
ഒരു മഞ്ഞുതുള്ളിയായ് കിനിഞ്ഞിറങ്ങുന്നു
മറ്റൊരു വേദനയായ് പൊട്ടിവിരിയുന്നു
താരാട്ടു പാട്ടായ്, അലയടിക്കുന്നു.
കണ്പീലിയില് കുരുങ്ങിയ സാന്ത്വനം
സ്വപ്നമായ്, ഒരിറ്റ് നനവായ്
ഓര്‍മ്മകളില്‍ ഓടക്കുഴലിന്റെ വേദനയായ് പുളയുന്നു.
കുരുക്കിലെന്റെ ഹൃദയം പിടയുന്നു, നിശ്ചലം.
ദൈവമേ നിന്നോട് ഞാന്‍ യാത്ര പറയുന്നു.
മഴയായ്, മുകിലായ്, നീരാവിയായ് തിരിച്ച് പോകൂ....
[സാഗരം നെഞ്ചില്‍ ഞാനൊതുക്കാം
സുഷുപ്തിയില്‍ ]
ഇനിയെന്റെ യാത്ര; കാലങ്ങള്‍ക്കപ്പുറം
ശിരസ്സറ്റ്
ജനനിയുടെ ഗര്‍ഭപാത്രത്തിലേക്ക്...
1991


ഇനിയെന്റെ യാത്ര; കാലങ്ങള്‍ക്കപ്പുറം
ReplyDeleteശിരസ്സറ്റ്
ജനനിയുടെ ഗര്‍ഭപാത്രത്തിലേക്ക്...
ആശംസകള്‍.................... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ................
ReplyDeleteKeep blog...
ReplyDelete14th Death Anniversary
of Nanditha KS
(1969 - 1999)
plzz pray
Nandhitha jeevikunu....matu palariloodeyum..
ReplyDelete