About Me

My photo
മനസ്സു നുറുക്കി മത്സ്യങ്ങളെയൂട്ടിയ പെണ്‍കുട്ടി......

Sunday 20 May 2012

പൊടിഞ്ഞു തുടങ്ങിയ തലയോട്ടികള്‍ ...

പൊടിഞ്ഞു തുടങ്ങിയ തലയോട്ടികള്‍ പെറുക്കി
മുഖച്ഛായ നിര്‍ണ്ണയിക്കാന്‍ വൃഥാ ശ്രമിക്കവേ
സ്വപ്‌നങ്ങള്‍ , ഇളകിയ മണ്ണുപോലെ
എന്റെ കാലടികളെ കീഴ്പോട്ട് വലിക്കുന്നു
എന്റെ മുഷിഞ്ഞ നഷ്ടങ്ങള്‍
പഴമയുടെ ഗന്ധം ശ്വാസം മുട്ടിപ്പിക്കുന്ന
ഈ ഗുഹയുടെ മൂലയ്ക്കല്‍ കൂട്ടിയിട്ട്
ഞാന്‍ യാത്രയാവട്ടെ....
പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തിവെളിച്ചം
എന്തിനെന്നെ വിലക്കുന്നു...........
വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക്‌ താഴെ
പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്
എനിക്ക് രക്ഷപ്പെടണം
ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളേയും
മൂളിപ്പറക്കുന്ന കൊതുകുകളേയും തട്ടിമാറ്റി
ഞാന്‍ യാത്രയാരംഭിക്കട്ടെ.......
എന്റെ വേരുകള്‍ തേടി.

- 1989 -

3 comments:

  1. നന്ദിതയുടെ കവിത എല്ലാ പോസ്റ്റും വായിക്കുന്നു

    ReplyDelete
  2. എല്ലാം വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കവിതകൾ. തീഷ്ണമായ മനോവേദന പ്രതിഭലിപ്പിക്കുന്നതുപോലെ...

    ReplyDelete
  3. വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക്‌ താഴെ
    പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്
    എനിക്ക് രക്ഷപ്പെടണം.

    നല്ല വരികള്‍.നല്ല കവിത. എന്തെ നന്ദിത അങ്ങിനെ തന്നെ ചെയ്തത്? സങ്കടം തോന്നുന്നു

    ReplyDelete

Related Posts Plugin for WordPress, Blogger...