About Me

My photo
മനസ്സു നുറുക്കി മത്സ്യങ്ങളെയൂട്ടിയ പെണ്‍കുട്ടി......

Sunday 4 March 2012

കാറ്റ്‌ ആഞ്ഞടിക്കുന്നു...

കാറ്റ്‌ ആഞ്ഞടിക്കുന്നു.
കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു.
ഞാന്‍ ആളിപ്പടരുന്നു.
മുടി കരിഞ്ഞ മണം
അസ്ഥിയുടെ പൊട്ടലുകള്‍ , ചീറ്റലുകള്‍ ,
ഉരുകുന്ന മാംസം
ചിരിക്കുന്ന തലയോട്ടി.
ഞാന്‍ ചിരിക്കുന്നു
സ്വന്തം വന്ധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു…
ഭ്രാന്തമായി.

-1985-

No comments:

Post a Comment

Related Posts Plugin for WordPress, Blogger...