About Me

My photo
മനസ്സു നുറുക്കി മത്സ്യങ്ങളെയൂട്ടിയ പെണ്‍കുട്ടി......

Tuesday, 29 May 2012

തടവുകാരി

നെറ്റിയില്‍ നിന്നു നീ തുടച്ചെറിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍
എന്റെ ചേലത്തുമ്പില്‍
കറകളായ് പതിഞ്ഞു.
നിന്റെ പാതിയടഞ്ഞ മിഴിയില്‍
എന്റെ നഷ്ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.
ആരേയും കൂസാത്ത നിന്റെ ഭാവത്തില്‍
എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത് ഞാനറിഞ്ഞു.
നിന്റെ സ്വപ്നങ്ങളുടെ വര്‍ണ്ണശബളിമയില്‍
എന്റെ നിദ്ര നരയ്ക്കുന്നതും
നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണീരുറയുന്നതും
നിന്റെ നിര്‍വികാരതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടു കൂടിത്തന്നെയായിരുന്നു.
എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു;
പക്ഷേ....
ഞാന്‍ തടവുകാരിയായിരുന്നു;
എന്റെ ചിന്തകളുടെ.

1989

2 comments:

  1. ചിന്തകളുടെ തടവുകാരി....
    ഈ കവിതയിൽ എഴുതിയിരിക്കുന്ന വരികളിലെ ആശയങ്ങൾ ആണോ മറ്റെന്തെങ്കിലും ആശയമാണോ വിടാനാഗ്രഹിക്കാത്ത ചിന്തകളെന്ന് മനസ്സിലായില്ല.

    ReplyDelete
  2. പാതിയടഞ്ഞ കണ്ണുകള്‍ പോലെ മനോഹരമായ കവിത. ആശംസകള്‍...

    ReplyDelete

Related Posts Plugin for WordPress, Blogger...